‘റ്റുഗദർ ഫോർ തൃശ്ശൂർ’ പദ്ധതിയുടെ ഭാഗമായി വേളുക്കര പഞ്ചായത്തിലെ 30 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകിക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയായി
ഇരിങ്ങാലക്കുട : ‘റ്റുഗദർ ഫോർ തൃശ്ശൂർ’ അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമാകാൻ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനും. പദ്ധതിയുടെ ഭാഗമായി വേളുക്കര പഞ്ചായത്തിലെ 30 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകിക്കൊണ്ട് വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയായി.
തൃശ്ശൂർ ജില്ലാ കളക്ടറുടെ ‘റ്റുഗതർ ഫോർ തൃശ്ശൂർ’ എന്ന പദ്ധതിയുടെ ഭാഗമായി, വേളൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ, സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 30 കുടുംബങ്ങൾക്ക് മാസംതോറും ഭക്ഷ്യവസ്തുക്കൾ നൽകാനാണ് പരിപാടി.
ആദ്യഘട്ടത്തിൽ 9,10, 11,12 ക്ലാസിലെ കുട്ടികളാണ് ഭക്ഷ്യവസ്തുക്കൾ നൽകിയത്. വരും മാസങ്ങളിൽ മറ്റു ക്ലാസുകളിലെ കുട്ടികളും പങ്കുചേരും. പദ്ധതിയുടെ സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനീഷ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിജു ഗീവർഗീസ് അധ്യക്ഷത വഹിച്ചു
സ്കൂൾ സെക്രട്ടറി വി രാജൻ ഭക്ഷ്യകിറ്റുകൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, ഡെവലപ്പ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ നാരായണൻ,
വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർമാരായ സുപ്രഭ സുഖി, വിൻസെന്റ് കാണാംകുടം , പി വി മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
നോഡൽ ഓഫീസർ പി ജയ , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സലീഷ്, ഭാരതിയ വിദ്യാഭവൻ ഇരിങ്ങാലക്കുട കേന്ദ്ര മാനേജ്മെന്റ് കമ്മിറ്റി മെമ്പർ ഉണ്ണികൃഷ്ണൻ , പി ടി എ പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജു സ്വാഗതവും എൻ.എസ്.എസ് കോഡിനേറ്റർ സെറീന നന്ദിയും പറഞ്ഞു. സ്കൂളിന്‍റെ എൻഎസ്എസ് കോഡിനേറ്റർമാരായ അഞ്ജു, അനിത ജിനപാൽ, പ്രിയ വി പി, നീതു, സ്നിഗ്ദ്ധ എന്നിവർ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews