ഇരിങ്ങാലക്കുട : മഴക്കാലപൂർവ ശുചികരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാമൻചിറത്തോടിലെ മലിനങ്ങളും മറ്റും വൃത്തിയാക്കാൻ എത്തിയ ജെ സി ബിയുടെ ചക്രങ്ങൾ പതിഞ്ഞു രാമഞ്ചിറ തോടിന്റെ സംരക്ഷണ ഭിത്തി ഇടിയുകയും ഉണ്ണായി വാരിയർ റോഡ് നു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
2002 ൽ ആണ് രാമഞ്ചിറ തോടിന്റെ വക്കത്തുള്ള ഉണ്ണായിവാര്യർ റോഡ് നിലവിൽ വന്നത് . പേഷ്കാർ റോഡും തെക്കേനട റോഡും ബന്ധപ്പെടുത്തുന്ന റോഡാണിത്. ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുള്ളവർക്ക് പടിഞ്ഞാറു ഭാഗത്തേക്കു പോകുവാനുള്ള എളുപ്പ മാർഗം കൂടിയാണ് ഈ റോഡ്. 2002 ൽ മുകുന്ദപുരം എം പി ആയിരുന്ന കെ കരുണാകരന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമാണം നടന്നത്. അക്കാലത്തെ കോൺഗ്രസ് നേതാവായിരുന്ന അമ്മനത്ത് രാധാകൃഷ്ണന്റെ ശ്രമഫലമായിട്ടാണ് ഇത് നടന്നത്.
നല്ല ആഴവും വീതുയുമുണ്ടായിരുന്ന രാമഞ്ചിറ തോട് അല്പം നികത്തിയാണ് റോഡ് നിർമ്മിച്ചത്. 2005 ൽ ആണ് റോഡ് ആദ്യമായി ടാർ ചെയ്തത്. പിന്നീട് റോഡ് ഇതുവരെ പൂർണതോതിൽ ടാർ ചെയ്തിട്ടില്ല, അറ്റകുറ്റ പണികൾ മാത്രമാണ് പിന്നീട്ട് നടന്നു വരുന്നത്. ഇതാണ് റോഡിന്റെ ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണം.
മറ്റൊരു ഗുരുതര പ്രശനം ഇവിടെ നേരിടുന്നത് രാമഞ്ചിറ തോടിലെ മാലിന്യമാണ് . നഗരത്തിലെ ഹോട്ടലുകളും സ്ഥാപനങ്ങളും ഇപ്പോളും രഹസ്യമായി പുറം തള്ളുന്ന മാലിന്യങ്ങൾ തോടിൽ അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെടുകയും. മഴക്കാലം ആരംഭിക്കുമ്പോൾ തോട് കരകവിഞ്ഞു സമീപ വാസികളുടെ കിണറുകളും മറ്റും മലിനമാക്കുകയും തുടരുന്നുഎന്നുള്ളതാണ്.
നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ നഗരസഭാ ജെ.സി.ബി ഉപയോഗിച്ച് മഴക്കാല പൂർവ ശുചികരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാമൻചിറത്തോടിലെ മലിനങ്ങളും മറ്റും വൃത്തിയാക്കൽ കഴിഞ്ഞ ഏതാനും വാര്ഷങ്ങളായി തുടർന്ന് വരുന്നുണ്ട്. എന്നാൽ ഇത് മറ്റു ചില പ്രശ്ങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് ഇപ്പോൾ .
മാറ്റുന്ന മലിനങ്ങൾ റോഡരികിൽ തന്നെ നിക്ഷേപിക്കുകയാണ്, മാത്രമല്ല ഇവ മാറ്റാൻ ആഴ്ചകളോ മാസങ്ങളോ എടുക്കുന്നുമുണ്ട്. ഇത് ആരോഗ്യ പ്രശ്ങ്ങൾ വരെ ഉണ്ടാക്കുന്നുണ്ട്, മഴയിൽ ഇവ വീണ്ടും തോട്ടിലിലേക്ക് പതിക്കുകയുക ചെയ്യുന്നു.
വൃത്തിയാക്കാൻ വരുന്ന ജെ സി ബിയുടെ ചക്രങ്ങൾ പതിഞ്ഞു രാമഞ്ചിറ തോടിന്റെ പാർശ്വ ഭിത്തികൾ കഴിഞ്ഞ വർഷവും ചെറിയ തോതിൽ ഇടിഞ്ഞിരുന്നു. ഇവ ഇതുവരെ ശരിയാക്കിയിട്ടില്ല. കഴിഞ്ഞ ദിവസവും തോട് വൃത്തിയാകാൻ എത്തിയ ജെ സി ബി യുടെ ചക്രങ്ങൾ പതിഞ്ഞു രാമഞ്ചിറ തോടിന്റെ സംരക്ഷണ ഭിത്തി ഇടിയുകയും ഉണ്ണായി വാരിയർ റോഡ്നു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മഴ രൂക്ഷമാകുമ്പോൾ നഗരത്തിലെ പെയ്‌തുവെള്ളം ഒഴുകിപോകാനുള്ള പ്രധാന മാർഗമാണ് രാമഞ്ചിറ തോട്. ഉണ്ണായി വാരിയർ റോഡിന്റെ അരികിലൂടെ പോകുന്ന രാമഞ്ചിറ തോട് പലപ്പോളായി ഈ സമയം കവിഞ്ഞു ഒഴുകാറുമുണ്ട്. തോടും റോഡും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയും വരാറുണ്ട്.
ഈ അവസ്ഥ പരിചിതമല്ലാത്തവർ വാഹനവുമായി ഈ സമയം ഇതുവഴി എത്തിയാൽ അപകടവും ഒപ്പം ജീവഹാനിയും വരെ സംഭവിക്കാൻ ഇടയുണ്ട്. അതിനാൽ രാമഞ്ചിറ തോടിന്റെ സംരക്ഷണ ഭിത്തി ഉയർത്തി ബലപ്പെടുത്തണമെന്നും 19 വർഷക്കാലമായി ടാർ ചെയ്യാത്ത റോഡ് പൂർണതോതിൽ ടാർ ചെയ്യണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.