‘സീറോ ഷാഡോ ഡേ’ക്ക് സാക്ഷ്യം വഹിച്ച് ഇരിങ്ങാലക്കുട, ദൃശ്യങ്ങൾ കാണാം

കൗതുക വാർത്ത : ഇരിങ്ങാലക്കുട ശനിയാഴ്ച ഉച്ചയ്ക്ക് 12.27 ന് ‘സീറോ ഷാഡോ ഡേ’ക്ക് സാക്ഷ്യം വഹിച്ചു.തലയ്ക് മീതെ സൂര്യന്‍ ജ്വലിച്ചു നിൽക്കുമ്പോഴും നിഴലില്ലാത്ത അവസ്ഥ, അതാണ് സീറോ ഷാഡോ. ഇരിങ്ങാലക്കുടയിൽ ഉച്ചയ്ക്ക് 12.27നാണ് ഈ അപൂർവ്വ പ്രതിഭാസം സംഭവിച്ചത്.

ഒട്ടും നിഴൽ കാണാത്ത നിമിഷങ്ങൾ ഉണ്ടാവുന്ന ഈ ദിവസത്തെ ശാസ്ത്രലോകം വിളിക്കുന്നത് സീറോ ഷാഡോ ഡേ അഥവാ നിഴൽരഹിത ദിനം എന്നാണ്. ഭൂമിക്ക് മുകളിലൂടെ സൂര്യന്‍ കടന്നു പോകുന്നുണ്ടെങ്കിലും വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രമാണ് കൃത്യം നേര്‍സ്ഥാനത്ത് കൂടെ ലംബമായി കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ചെരിവില്ലാതെ കുത്തനെ നില്‍ക്കുന്ന വസ്തുക്കളുടെ അൽപനേരം നിഴല്‍ പ്രതിഫലിക്കില്ല. കേരളത്തിൽ നിഴലില്ല ദിനങ്ങൾ (Zero Shadow) കാണാനാവുക ഇത്തവണ ഓഗസ്റ്റ് 20 ന് കാസർകോട് ജില്ലയിൽ നിന്ന് തുടങ്ങി ഓഗസ്റ്റ് 31 തിരുവനന്തപുരം വരെ കാണാം.

കാട്ടുങ്ങച്ചിറ എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നാണ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ഇതോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തിയത്. WATCH ZERO SHADOW EFFECT

continue reading below...

continue reading below..

You cannot copy content of this page