കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് പാർലമെന്റ്‌ മന്ദിര ഉദ്‌ഘാടന വേദിയിൽ നടന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്

കാറളം : ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ തന്നെ അതിന്‌ ഭീഷണി ഉയർത്തുന്നു രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് എൻ.ആർ കോച്ചൻ അനുസ്മരണ ഉദ്ഘാടനം ചെയ്തുകൊണ്ട് സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു.

കാറളത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കരുത്തേകിയ നേതാവായിരുന്നു എൻ.ആർ കോച്ചൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന നേതാവ് കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സിപിഐ കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് അംഗം വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

continue reading below...

continue reading below..


സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സുധീഷ് , കെ എസ് ജയ, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി , ഷീല അജയ്ഘോഷ് എന്നീവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു സ്വാഗതവും അസി: സെക്രട്ടറി സുധീർ ദാസ് നന്ദിയും പറഞ്ഞു

You cannot copy content of this page