ഇരിങ്ങാലക്കുട : ഭാരതീയ ജ്ഞാനപരമ്പരയുടെ ഭാഗമായി യുവാക്കളിൽ ശാസ്ത്രജ്ഞാനം വളർത്താനും വിവിധശാസ്ത്ര വിഷയങ്ങളിൽ അവഗാഹം നേടുന്നതിനും കേന്ദ്രീയ സംസ്കൃത സർവ്വകലാശാലയും ചെമ്മണ്ട ശാരദാഗുരുകുലവും ചേർന്ന് യുവശാസ്ത്രാർഥ സദസ്സ് സംഘടിപ്പിച്ചു.
പരമ്പരാഗതമായി ന്യായം, വ്യാകരണം, വേദാന്തം ജ്യോതിഷം സാഹിത്യം എന്നീ വിഷയങ്ങളിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന 16 യുവതീയുവാക്കൾ നടത്തിയ ശാസ്ത്രചർച്ചകൾ ആശയും ആവേശവും നൽകുന്നവയായിരുന്നു. പ്രസിദ്ധ സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫസർ കെ.വി വാസുദേവന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ഈ ശാസ്ത്രസഭയിൽ ചെന്നെയിൽ നിന്നും വന്ന യുവവിദ്വാനായ കെ.എസ് മഹേശ്വരൻ , സംസ്കൃതഭാരതിയുടെ കേരള സംസ്ഥാനഅദ്ധ്യക്ഷൻ പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ എന്നിവരും മാർഗദർശനം നൽകി.
കേന്ദ്രീയ സംസ്കൃതസർവ്വകലാശാലയുടെ സാഹായത്തോടെ നടത്തിയ ഈ യുവശാസ്ത്രസഭ യൂണിവേഴ്സിറ്റിയുടെ പുറനാട്ടുകര കേന്ദ്രത്തിലെ ശിക്ഷാശാസ്ത്ര വിഭാഗo മുതിർന്ന അധ്യാപകനും , ദേശീയശിക്ഷക പരിശീലന സമിതിയുടെ അധ്യക്ഷനുമായ ഡോ.കെ.കെ.ഷൈൻ ഉദ്ഘാടനം ചെയ്തു. സംസ്കൃത ഭാരതിയുടെ അഖിലേന്ത്യാ കാര്യാദർശി വാചസ്പതി പ നന്ദകുമാർ ഇത്തരം ശസ്ത്ര സദസ്സുകളുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ശാരദാഗുരുകുലം നടത്തിവരുന്ന നാചികേതസം, കോളേജ് വിദ്യാർഥികൾക്കായുള്ള വിവിധ കോഴ്സുകൾ തുടങ്ങിയ പദ്ധതികൾവഴി സംഭാഷണം മുതൽ ശസ്ത്രം വരെ എന്ന സംസ്കൃതഭാരതിയുടെ ലക്ഷ്യങ്ങൾ പൂർത്തികരിക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു.
സംസ്കൃതഭാരതിയുടെ കേരള ഘടകമായ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാനസമ്പർക്ക പ്രമുഖും, ശാരദാഗുരുകുല സംയോജകനുമായ ഡോ.പി.കെ ശങ്കരനാരായണൻ പണ്ഡിതരെ പരിചയപ്പെടുത്തി. സംസ്കൃതഭരതിയുടെ മുതിർന്ന പ്രവർത്തകരായ ഇ.വി. വസുവച്, പി.ആർ ശശി എന്നിവർ പണ്ഡിതന്മാരെ ആദരിച്ചു.
കുമാരി ജ്യോത്സ്നാ പദ്മനാഭൻ , എം.കെ.ശ്രീകേശ്, കെ.ജെ.ജയകൃഷ്ണൻ , കുമാരി അനുപ്രിയ, സുജിത് സുബ്രഹ്മണ്യൻ, കെ.കെ. വൈഷ്ണവ് , കെ.ആർ ഹരിണൻ , ഡോ. ശ്രീജിത്ത്, എൻ. എം. നാരായണൻ , ഡോ.പി. മിഥുൻ, ഡോ.കെ.പി.ശങ്കരനാരായണൻ , കെ. കാർത്തിക് ശർമ്മ, ജിഷ്ണു വി. നമ്പൂതിരി, എ.കെ.ശിവനാരായണൻ , ഡോ ദേവൻ, ഡോ.എസ് ആനന്ദ് എന്നീ യുവ പണ്ഡിതർ വിഷയങ്ങൾ അവതരിപ്പിച്ചു. പുറനാട്ടുകര കേന്ദ്രീയ വിദ്യാപീഠത്തിലേയും , ബാലുശ്ശേരി ആദർശവിദ്യാപീഠത്തിലേയും ബി.എ, എം എ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചടങ്ങ് നല്ല അനുഭവം ആയി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com