കിഴുത്താണിയിൽ വീടിന് തീ പിടിച്ചു : ഒഴിവായത് വൻ ദുരന്തം

ഇരിങ്ങാലക്കുട : കിഴുത്താണിയിൽ വീടിന് തീപിടിച്ച് ഒരു മുറി പൂർണമായും കത്തി നശിച്ചു. സംഭവ സമയത്ത് അയൽവാസി വിവരം അറിയിച്ചതിനെ തുടർന്നുള്ള അഗ്നിരക്ഷാസേനയുടെ സംയോജിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.

പണ്ടാരപ്പറമ്പിൽ കൃഷ്ണകുമാറിന്റെ വീടിനാണ് രാവിലെ 9 : 30യോടെ തീ പിടിച്ചത്. വീടിനു പുറകിലെ അടുപ്പിൽ നിന്നും പടർന്ന തീ സ്റ്റോർ റൂമിലെ കർട്ടനിലേക്ക് പടർന്നതിനെ തുടർന്ന് സ്റ്റോറൂമിലെ വാതിൽ, അലമാര,മേൽ കൂരയായ ഫൈബർ ഷീറ്റ് , 8 ഓളം ജനൽ പാളി എന്നിവ പൂർണമായും കത്തിനശിക്കുകയായിരുന്നു. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പുസ്തകൾ, വസ്ത്രങ്ങൾ എന്നിവയും കത്തിനശിച്ചിരുന്നു.

സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ ഇരിങ്ങാലക്കുട ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി വാതിൽ തള്ളിത്തുറന്നാണ് തീ കെടുത്തിയത്. കത്തി നശിച്ച മുറിയുടെ തൊട്ടടുത്തായി ഗ്യാസ് സിലിണ്ടർ, ഫ്രിഡ്ജ്‌ എന്നിവയുണ്ടായിരുന്നു. തക്ക സമയത്ത് തീ അണക്കാൻ സാധിച്ചതിനാൽ സിലിണ്ടറിൽ തീ പടർന്നുള്ള വലിയ അപകടം ഒഴിവായി.

സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുബ്രഹ്മണ്യൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മെക്കാനിക് മോഹനൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബൈജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്, സതീഷ് അരുൺരാജ്,സുമേഷ്, ഡ്രൈവർമാരായ ഷിജോർ, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com


You cannot copy content of this page