ഗ്രീൻ മുരിയാട് ഞാറ്റുവേല ചന്തക്ക് ജൂലൈ 1 ന് തുടക്കം

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് ജൂലൈ 1 മുതൽ 5 വരെ സംഘടിപ്പിക്കുന്ന ഗ്രീൻ മുരിയാട് ഞാറ്റുവേല ചന്ത ശനിയാഴ്ച രാവിലെ 10.30 ന് കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഞാറ്റുവേല ചന്ത നടക്കുക.

ജൂലൈ 1 ന് ബഡിംങ് & ഗ്രാഫ് റ്റിംഗ്, ജൂലൈ 2 ന് ആദര സമ്മേളനം, ജൂലൈ 3 ന് മത്സ്യ കൃഷിയിലെ നൂതന പ്രവണതകൾ, ജൂലൈ 4 ന് വാഴ കൃഷി, ജൂലൈ 5 ന് മൃഗസംരക്ഷണ സെമിനാറും ഉണ്ടായിരിക്കും. ജൂലൈ 5 ന് വൈകീട്ട് 5 മണിക്ക് ഞാറ്റുവേല ചന്ത സമാപിക്കും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..