ഫ്രഞ്ച് റൊമാന്റിക് ഡ്രാമാ ചിത്രം ” വൺ ഫൈൻ മോണിംഗ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച യൂറോപ്യൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഫ്രഞ്ച് റൊമാന്റിക് ഡ്രാമാ ചിത്രം ” വൺ ഫൈൻ മോണിംഗ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. എട്ട് വയസ്സുള്ള മകളെ വളർത്തുന്ന അവിവാഹിതയായ അമ്മയായ സാന്ദ്രയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

continue reading below...

continue reading below..രോഗബാധിതനായ പിതാവിനെ പരിപാലിക്കേണ്ട ചുമതലയും വിവർത്തകയായി ജോലി ചെയ്യുന്ന സാന്ദ്രക്കുണ്ട്. നഴ്സിംഗ് ഹോം ആരംഭിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ സാന്ദ്ര വിവാഹിതനായ പഴയ സുഹ്യത്തിനെ കണ്ട് മുട്ടുന്നു … 112 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ

You cannot copy content of this page