സ്പാനിഷ് ചിത്രം ” അൽക്കരാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2022 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ സ്പാനിഷ് ചിത്രം ” അൽക്കരാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സ്പെയിനിലെ കാറ്റലോണിയയിലെ അൽക്കരാസ് ഗ്രാമത്തിലെ ഒരു തോട്ടത്തിൽ വേനൽക്കാലത്ത് പീച്ച് വിളവെടുക്കാൻ ഓർമ്മ വച്ച കാലം മുതൽ ചിലവഴിക്കുന്ന സോൾ കുടുംബത്തിന്റെ കഥയാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം പറയുന്നത്. തോട്ട ഉടമയുടെ വിയോഗത്തോടെ, അനന്തരാവകാശി മരങ്ങൾ വെട്ടിമാറ്റി സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ്. ഇതോടെ സോൾ കുടുംബത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാകുന്നു …

95 മത് അക്കാദമി അവാർഡിനുള്ള സ്പെയിനിൽ നിന്നുള്ള ഔദ്യോഗിക എൻട്രി കൂടിയായിരുന്നു അൽക്കരാസ് . കാറ്റലോണിയ ഭാഷയിലുള്ള ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന് …

continue reading below...

continue reading below..

.

You cannot copy content of this page