തെലുങ്ക് ചിത്രം ” ബാലഗം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2023 ൽ പ്രദർശനത്തിനെത്തിയ തെലുങ്ക് ചിത്രങ്ങളിൽ നിരൂപക ശ്രദ്ധയും സാമ്പത്തിക വിജയവും സ്വീഡിഷ് , ഇസ്താൻബുൾ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടുകയും ചെയ്ത ” ബാലഗം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

തെലുങ്കാനയിലെ ഒരു ഗ്രാമത്തിൽ കഴിയുന്ന വയോധികനായ കൊമരയ്യയുടെ മരണവും മരണാനന്തര ചടങ്ങുകളും ഇവ കുടുംബത്തിൽ ഉണ്ടാക്കുന്ന ഭിന്നതകളുമാണ് ചിത്രം പ്രമേയമാക്കുന്നത്. 129 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .

continue reading below...

continue reading below..

You cannot copy content of this page