ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ 200-മത് പ്രദർശനമായി ഫ്രഞ്ച് ചിത്രം ” അഥീന “

2022 ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തിയ ഫ്രഞ്ച് ചിത്രം ” അഥീന ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 21 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ 200-മത് പ്രദർശനം കൂടിയാണ്.

ഇദിർ എന്ന പതിമൂന്ന് വയസ്സുകാരൻ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെടുന്നു. ഇതിനെ തുടർന്ന് ഇദിറിന്റെ സഹോദരങ്ങളുടെ നേത്യത്വത്തിൽ ആരംഭിക്കുന്ന പ്രതിഷേധങ്ങൾ നഗരത്തെ കലാപവേദിയാക്കി മാറ്റുന്നു.. 99 മിനിറ്റുളള ചിത്രത്തിന്‍റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന് .

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page