ഇരിങ്ങാലക്കുട : ദേശീയ പുരസ്കാരം നേടിയ ഹിന്ദി ചിത്രം ” ഐ ആം കലാം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 14 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രാജസ്ഥാനിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ ചായക്കടയിൽ ജോലി ചെയ്യുന്ന ‘ ചോട്ടു ‘ എന്ന വിളിപ്പേരുള്ള ദരിദ്രബാലൻ രാഷ്പ്രതി ആയിരുന്ന ഡോ എ പി ജെ അബ്ദുൾകലാമിൻ്റെ ജീവിതത്തിൽ പ്രചോദിതനാകുന്നു. സമപ്രായക്കാരനും രാജസ്ഥാനി കുടുംബാംഗവുമായ രൺവിജയുമായുള്ള സൗഹൃദം ചോട്ടുവിൻ്റെ ജീവിതത്തിൽ നിർണ്ണായകമാകുന്നു.
കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 87 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com