ഇരിങ്ങാലക്കുട : നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എസ്.എസ്.എൽസി, പ്ലസ്‌ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ. ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്ന മെറിറ്റ് ഡേ 2024 ശനിയാഴ്ച്ച നഗരസഭാ ടൗൺ ഹാളിൽ നടക്കുമെന്നു സംഘടക സമിതി ചെയർമാൻ എം.പി. ജാക്സൺ, ജനറൽ കൺവീനർ നഗരസഭാ അധ്യക്ഷ സുജ സഞ്ജീവ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 9.30 മോട്ടിവേഷൻ ക്ലാസിനു പി.ആർ.സ്റ്റാൻലി നേതൃത്വം നൽകും.10.30 ന് മെറിറ്റ് ഡേ 2024 റോജി എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത ജാക്സൺ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ സുജ സഞ്ജീവ്‌കുമാർ, ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനൻ, സോണിയ ഗിരി. അഡ്വ.സതീഷ് വിമലൻ, കോൺഗ്രസ് ബ്ളോക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുര്യൻ, സംഘടക സമിതി കൺവീനർ ജോസഫ് ചാക്കോ, കോ ഓർഡിനേറ്റർ സി.എസ്.അബ്ദുൾ ഹഖ് എന്നിവർ സംസാരിക്കും.
എസ് എസ് എൽ സി വിഭാഗത്തിൽ 3 670 വിദ്യാർത്ഥികൾക്കും പ്ലസ് ടു വിഭാഗത്തിൽ 3460 വിദ്യാർത്ഥികൾക്കും സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളിൽ 107 വിദ്യാർത്ഥികൾക്കും വി എച്ച് എസ് ഇ വിഭാഗത്തിൽ 10 വിദ്യാർത്ഥികൾക്കും ടി എച്ച് സി വിഭാഗത്തിൽ ഒരു വിദ്യാർത്ഥിക്കുമായി ആകെ 1248 വിദ്യാർത്ഥികളെയാണ് പുരസ്ക്‌കാരം നൽകി ആദരിക്കുന്നത്. എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ 0 27 സ്കൂളുകളും പ്ലസ് ടുവിൽ 2 സ്കൂളുകളും സി ബി എസ് ഇ. ഐ സി എസ് ഇ വിഭാഗങ്ങളിൽ 19 സ്കൂളുകളും ആദരവ് ഏറ്റു വാങ്ങും.
രാജീവ് ഗാന്ധി ഭവനിൽ നടന്ന പത്രസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്. ഷാറ്റൊ കുര്യൻ, കോ ഓർഡിനേറ്റർമാരായ സി.എസ്. അബ്ദുൾ ഹഖ്, എ.സി. സുരേഷ്, മീഡിയ കമ്മിറ്റി ചെയർമാൻ തോമസ് തത്തംപിള്ളി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com