സത്യജിത്‌റായ് ഗോൾഡൻ ആർക്ക് അവാർഡുകൾ വിതരണം ചെയ്തു – പ്രവാസ ലോകത്തു നിന്നും സിനിമ നിർമ്മാണ സംവിധാന രംഗത്തെത്തി ഷാജു വാലപ്പൻ അവാർഡുകൾ വാരിക്കൂട്ടി

തിരുവനന്തപുരം : സത്യജിത്‌റായ് ഗോൾഡൻ ആർക്ക് പുരസ്‌കാര വേദിയിൽ വാലപ്പൻ ക്രിയേഷൻസ് നിർമ്മിച്ച ‘സ്വാലിഹ്’, ‘നിഴൽ വ്യാപാരികൾ’ എന്നീ ചിത്രങ്ങൾക്ക് അംഗീകാരം. കല്ലേറ്റുംകര സ്വദേശി ഷാജു വാലപ്പൻ മികച്ച ചിത്രത്തിന്റെ നിർമ്മാതാവായും മികച്ച നവാഗത സംവിധായകനായും പുരസ്കൃതനായി.

സിദ്ധിക്ക് പറവൂർ മികച്ച സംവിധായകനായും തിരക്കഥാകൃത്തായും ആദരിക്കപ്പെട്ടു. വിനോദ് കുണ്ടുകാട്, ഡോ. അനശ്വര, ജലീൽ ബാദുഷ,ഷെജിൻ ആലപ്പുഴ, അഡ്വ. റോയ്, നസീമ അറക്കൽ, മാസ്റ്റർ മിഹ്റാസ്, ബേബി ആത്മിക എന്നിവർ വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ നേടി.

മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാംസ്കാരിക-ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു . ജോഷി മാത്യു, ബാലു കിരിയത്ത്, തുളസിദാസ്, രാജീവ് അഞ്ചൽ, ടി.എസ്. സുരേഷ് ബാബു, അഴകപ്പൻ, ഹരീഷ് പേരാടി, ബാബു പള്ളാശ്ശേരി, ജോർജ് ഓണക്കൂർ, വയലാർ ശരത് ചന്ദ്ര വർമ്മ തുടങ്ങിയവർ ആശംസകൾ നേർന്നു.

സത്യജിത്‌റായ് ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിന്നണി ഗായകരായ റെജു ജോസഫ്, ദിവ്യ നായർ എന്നിവരുടെ ഗാനമേളയും അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page