ഇരിങ്ങാാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോജകമണ്‌ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മെറിറ്റ് ഡേ 2025 ജൂൺ 28 ശനിയാഴ്ച രാവിലെ 9മണിക്ക് നഗരസഭ ടൗൺഹാളിൽ നടക്കുന്നു. നിയോജക മണ്ഡലം SSLC, CBSE, ICSE, ISE, PLUS TWO, VHSE പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും 100% വിജയം നേടിയ സ്‌കൂളുകളെയും അനുമോദിക്കുന്നു.
കൂടാതെ, മറ്റു സ്‌കൂളുകളിൽ പഠിക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്‌ഡലത്തിലെ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന താണ്. കഴിഞ്ഞ നാലു വർഷമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വിദ്യാർഥികളെയും സ്‌ഥാപനങ്ങളെയും അനുമോദിക്കുന്നു. കേരളത്തിൽ മറ്റാരും തന്നെ നിയോജക മണ്‌ഡല അടിസ്‌ഥാനത്തിൽ ഇതുപോലെ അനുമോദനം സംഘടിപ്പിക്കുന്നില്ല.
80 സ്‌കൂളുകളിൽ നിന്നായി 1200 വിദ്യാർത്ഥികൾ ഫുൾ A പ്ലസ് പുരസ്‌കാരവും 50 വിദ്യാലയങ്ങൾ 100% വിജയത്തിനുള്ള പുരസ്കാരവും ഏറ്റുവാങ്ങുന്നു. രാവിലെ 9 ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30 ന് കോർപ്പറേറ്റ് ഇന്റർനാഷണൽ ട്രെയിനർ ഡോ. ജോബി ജോണൽ നയിക്കുന്ന മോട്ടിവേഷൻ ക്ലാസും തുടർന്ന് 10.45 ന് ഉദ്ഘാടന സമ്മേളനവും ആദരിക്കലും ബെന്നി ബെഹന്നാൻ എം.പി നിർവഹിക്കും.
ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എം.പി ജാക്സൺ അധ്യക്ഷത വഹിക്കും.ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് ജോസഫ് ടാജറ്റ് മുഖ്യാതിഥി ആയിരിക്കും സമ്മേളനത്തിനുശേഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാ ക്കൾക്കും ഏകദേശം രണ്ടായിരത്തിലധികം പേർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കും.
എം.പി ജാക്സൺ (ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ), സോമൻ ചിറ്റേത്ത്, ഷാറേറാ കുരിയൻ, ടി.വി ചാർളി (വൈസ് ചെയർമാൻമാർ), സി.എസ് അബ്ദുൽ ഹക്ക് മാസ്റ്റർ, എസി. സുരേഷ് (കോർഡിനേറ്റർമാർ)എന്നിവർ രാജീവ് ഗാന്ധി ഭവനിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive