ഇരിങ്ങാലക്കുട സ്വദേശിയായ ഗിന്നസ് ബാബുവിന്‍റെ നേതൃത്വത്തിൽ കരാട്ടെ പ്രദർശനവും മൂന്ന് ഗിന്നസ് എൻട്രൻസും തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ജൂലായ് ഒന്നിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിയായ ഗിന്നസ് ബാബുവിന്‍റെ നേതൃത്വത്തിൽ കരാട്ടെ പ്രദർശനവും മൂന്ന് ഗിന്നസ് എൻട്രൻസും തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ജൂലായ് ഒന്നിന് സംഘടിപ്പിക്കും. കെ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ അധ്യക്ഷതവഹിക്കുമെന്ന് സംഘാടകർ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നന്ജാക്സ്, പഞ്ച് റെക്കോർഡ് ഉടമയാണ് ബാബു. നിലവിൽ 30 സെക്കൻഡ് നഞ്ചാക്കു റിക്കാർഡ് 108 പ്രാവശ്യമാണ്. ബാബു അത് 125 പ്രാവശ്യം ചെയ്തു പുതിയ റെക്കോർഡിന് ശ്രമിക്കുന്നു, പഞ്ചിന്റെ നിലവിൽ റെക്കോർഡ് ഒരു മിനിറ്റിൽ 600 പ്രാവശ്യം ചെയ്തു പുതിയ റിക്കാർഡ് സ്ഥാപിക്കുന്നു. 160 പ്രാവശ്യം ഡബിൾ നഞ്ചാക്കു വീശി പുതിയ വേൾഡ് റെക്കോർഡ് സ്ഥാപിക്കുന്നു.


കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയ പ്രിൻസിപ്പൽ കെ സുരേഷ്, തൃപ്പൂണിത്തുറ പഞ്ചാബ് നാഷണൽ ബാങ്ക് സീനിയർ മാനേജർ മനോജ് ശങ്കർ പി, ഭാരത് ജിം കരിമുകൾ മാസ്റ്റേഴ്സ് എറണാകുളം 20-22 അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ചടങ്ങിന് ഡോ അഞ്ചു വിമൽ സ്വാഗതവും ഉണ്ണി രാജ് പി വി നന്ദിയും പറയുമെന്ന് ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ഗിന്നസ് ബാബു, ഓ.ക്കേ ശ്രീധരൻ എം.കെ ശശി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O