ടി.എന്‍ നമ്പൂതിരി അവാര്‍ഡ് ചെണ്ട കലാകാരൻ കേളത്ത് അരവിന്ദാക്ഷന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമരസേനാനിയും,സി പി ഐ നേതാവും, നാടകകലാകാരനുമായിരുന്ന ടി.എന്‍ നമ്പൂതിരിയുടെ പേരില്‍ നല്‍കി വരാറുള്ള അവാര്‍ഡ് ഇപ്രാവശ്യം കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനായ കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് നല്‍കുവാന്‍ തീരുമാനിച്ചു.

തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിയാണ് അരവിന്ദാക്ഷൻ മാരാർ. തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലും, പെരുവനം നടവഴിയിലും, ആറാട്ടുപുഴയിലെ പൂരപ്പാടത്തും, തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലും, ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലും മറ്റു പ്രമുഖ മേളങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു കേളത്ത് അരവിന്ദാക്ഷ ചെണ്ട കലാകാര മാരാർ.

ടി എന്‍ നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനമായ ജൂലായ് 18 ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് കെെമാറുമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ,ടി.എന്‍ സ്മാരക സമിതി പ്രസിഡന്‍റ് ഇ. ബാലഗംഗാധരന്‍, സെക്രട്ടറി കെ.ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.

You cannot copy content of this page