നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അർച്ചനയെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു

മുരിയാട് : ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ 1637 -ാം റാങ്ക് കരസ്ഥമാക്കിയ കുമാരി അർച്ചന എസ് നായരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വീട്ടിലെത്തി ആദരി ച്ചു. മുരിയാട് വേഴക്കാട്ടുകര സ്വദേശികളായ സത്യനാരായണൻ്റേയും മിനിയുടേയും മകളാണ് അർച്ചന.

നീറ്റ് പരീക്ഷയിൽ 720 മാർക്കിൽ 680 മാർക്ക് നേടിയാണ് അർച്ചന മികച്ച വിജയം കരസ്ഥമാക്കിയിരിക്കുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ചിറ്റിലപ്പിള്ളി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

You cannot copy content of this page