ഇരിങ്ങാലക്കുട : മുരിങ്ങൂർ നരസിംഹമൂർത്തി ക്ഷേത്രം നൽകുന്ന പ്രഥമ മുരിങ്ങൂരപ്പൻ പുരസ്കാരത്തിന് ഡോ. അപർണ നങ്ങ്യാരെ തിരഞ്ഞെടുത്തു. കഴിഞ്ഞ 25 വർഷമായി കൂടിയാട്ടം നങ്ങ്യാർകൂത്ത് രംഗത്ത് പ്രവർത്തിച്ചു വരുന്ന അപർണ്ണയുടെ ഈ കലാരംഗത്തുള്ള സംഭാവനകളെ മാനിച്ചാണ്’ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
നരസിംഹജയന്തിയാഘോഷത്തോടനുബന്ധിച്ച് മെയ് 22 ന് മുരിങ്ങൂർ ക്ഷേത്രാങ്കണത്തിൽ വച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വിജയൻ അവാർഡ് സമർപ്പിക്കും. കാലടി ശ്രിശങ്കര കോളേജിലെ അസി. പ്രൊഫസറായ അപർണ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ടം കലാകാരിയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com