ഇരിങ്ങാലക്കുട ഗവ.ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണ വിതരണം 7-ാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവണ്മെന്‍റ് ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണ വിതരണം 7-ാം വർഷത്തിലേക്ക് കടന്നു.ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടന്ന ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ’ എന്ന ചടങ്ങ് ഡിവൈഎഫ്ഐ സംസഥാന കമ്മിറ്റി അംഗം കെ എസ് സെന്തിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്‍റ് അഖിൽ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.

ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിലുള്ള 15 മേഖല കമ്മിറ്റികളിലെ,138 യൂണിറ്റിൽ നിന്നായി ഓരോ ദിവസവും ഓരോ യൂണിറ്റ് വീതം ആണ് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്ത് പോരുന്നത്.ഭക്ഷണ വിതരണത്തോടൊപ്പം പായസ വിതരണവും വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തി.

ഡിവൈഎഫ്ഐ സെക്രെട്ടറിയറ്റ് അംഗം രെഞ്ചു സതീഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ നവ്യ കൃഷ്ണ, വിവേക് ചന്ദ്രൻ, ശിവ പ്രിയൻ, ദീപക് പീ ഡി, നിതീഷ്.വി.ബി എന്നിവർ നേതൃത്വം നൽകി.

ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, മുൻ ബ്ലോക്ക്‌ സെക്രട്ടറി വി.എ അനീഷ്, ജില്ലാ കമ്മിറ്റി അംഗം മനുമോഹൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബ്ലോക്ക്‌ ജോയിന്‍റ് സെക്രട്ടറി കെ.ഡി യദു ചടങ്ങിന് നന്ദി പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O