യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി: കണ്ണത്തേടത്ത് വീട്ടിൽ സലീം മകൻ അസീസ് ആണ് മരിച്ചത്

ഇരിങ്ങാലക്കുട : യുവാവിനെ കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. എടതിരിഞ്ഞി കണ്ണത്തേടത്ത് വീട്ടിൽ സലീം മകൻ അസീസ് 29 വയസ്സ് ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാട്ടുർ കെ.എൽ.ഡി.സി കനോലി കനാലിൽ കോതറ പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

കാട്ടൂർ പോലീസും ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡനുമായ മുഹമ്മദ് ഹാരിസ് എന്നിവരും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ലൈല ഉമ്മയും അൻസാരി, ഹസീന എന്നിവർ സഹോദരങ്ങളുമാണ്

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O