ഇരിങ്ങാലക്കുട : അന്തർദേശീയ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ സഹകരണ ഭവനിൽ സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം ജോസഫ് ചാക്കോ പതാക ഉയർത്തുകയും, സഹകരണ സന്ദേശം നൽകുകയും ചെയ്തു.
ഓഡിറ്റ് ഓഫീസ് ഇൻസ്‌പെക്ടർ വിജയാബിക സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഴുവൻ ഉദ്യോഗസ്ഥരും, സഹകാരികളും ചടങ്ങിൽ പങ്കെടുത്തു. മുകുന്ദപുരം, ചാലക്കുടി താലൂക്കുതല വാരാഘോഷം നവംബർ 18 ശനിയാഴ്ച ഉച്ചക്ക് 1.30 മുതൽ ഇരിങ്ങാലക്കുട എസ്.എൻ ഹാളിൽ ആഘോഷപൂർവം നടത്തുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com