2023 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ” മെയ് ഡിസംബർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
രാജ്യത്തെ പിടിച്ച് കുലുക്കിയ പ്രണയത്തിലെ നായികയായ ഗ്രേസി ആതർട്ടനിന്റെ ജീവിതം അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന നടിയായ എലിസബത്ത് ബെറി 2015 ൽ ജോർജിയയിൽ കഴിയുന്ന ഗ്രേസിയെ തേടിയെത്തുന്നു. 1992 ൽ 36 കാരിയും അധ്യാപികയുമായിരുന്ന ഗ്രേസി ,13 കാരനായ വിദ്യാർത്ഥി ജോയുമായി ബന്ധം പുലർത്തിയതിന്റെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. മക്കളുമൊപ്പം കഴിയുന്ന ജോ – ഗ്രേസി ദമ്പതികളുടെ അടുത്തേക്ക് എലിസബത്ത് എത്തിച്ചേരുന്നത് ഇരുവർക്കുമിടയിൽ ആത്മപരിശോധനകൾക്ക് കാരണമാകുന്നു …
76-മത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം ഗോൾഡൺ ഗ്ലോബ് പുരസ്കാരത്തിനായി നാല് നോമിനേഷനുകൾ നേടിയിട്ടുണ്ട്.
113 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ ..
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com