ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജിലെ അക്കാഡമിക് എക്സലൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനികൾക്കായി ഒരാഴ്ച നീണ്ടു നിന്ന ഇൻഡക്ഷൻ പ്രോംഗ്രാം സംഘടിപ്പിച്ചു. തൃശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആൽബർട്ട് ആന്റണി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.സി. ബ്ലസി അദ്ധ്യക്ഷത വഹിച്ചു.
ഡീൻ ഓഫ് സയൻസ് ഡോ. മനോജ് ലാസർ ആശംസകൾ നേർന്നു. മോട്ടിവേഷ ണൽ ട്രെയ്നർ ഡിംപിൾ റീഷൻ കുതിരത്തടം ക്ലാസ് നയിച്ചു. കോളേജിലെ വിവിധ ക്ലബുകളും കമ്മിറ്റികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വിവിധ വിഷയങ്ങളെ അധികരിച്ച് വീഡിയോ പ്രദർശനവും തുടർന്ന് ക്യാമ്പസ് ടൂറും സംഘടിപ്പിച്ചു.
പരിപാടികൾക്ക് കൺവീനർ ഡോ. ദീപ റോയ്, ഡോ. ജെൻസി കെ.എ. മിസ് നമിത, മിസ്. ശ്രേയ , മിസ് രേഷ്മ എന്നിവർ നേതൃത്വം നല്കി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O