നവംബർ 14,15,16,17 തീയതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം നിർവഹിച്ചു

ആനന്ദപുരം : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു . നവംബർ 14,15,16,17 തീയതികളിലായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്ക്കൂളിൽ വച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയനും കലോത്സവം പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് പട്ടത്തും ചേര്‍ന്ന് ലോഗോ വിദ്യാര്‍ഥികള്‍ക്ക് കൈമാറിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്.

സെൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷെബിൻ ഷോബിയാണ് ലോഗോ ഡിസൈൻ ചെയ്തത്.


ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ് , പഞ്ചായത്ത് മെമ്പര്‍മാരായ എ എസ് സുനില്‍കുമാര്‍ ,നിജി വത്സൻ, ജിനി സതീശന്‍, നിത അർജ്ജുനൻ, മാനേജ്മെൻറ് പ്രതിനിധി എ എൻ വാസുദേവന്‍, വികസന സമിതി കൺവീനർ എൻ എൻ രാമന്‍, ട്രഷറർ ഷാജി എം, പ്രിൻസിപ്പാൾ ബി സജീവ്, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ എസ് എൻ മഹേഷ് ബാബു, പി.ടി.എ പ്രതിനിധികള്‍, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, സ്റ്റാഫ് പ്രതിനിധികള്‍ , വിദ്യാർത്ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page