ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനം : ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായ അവാർഡ് എൻക്വയറി തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടന്നതായും ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായ അവാർഡ് എൻക്വയറി തിങ്കളാഴ്ച ആരംഭിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ജനുവരി 29,30,31 തീയ്യതികളിലായാണ് ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിൽ പ്രത്യേകം ഒരുക്കിയ ഓഫീസിൽ അവാർഡ് എൻക്വയറി നടത്തുക. ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവരുടേയും തൊഴിൽ നഷ്ടപെടുന്നവരുടേയും അനുബന്ധ രേഖകളുടെ പരിശോധനയും സ്വീകരിക്കലുമാണ് അവാർഡ് എൻക്വയറി പ്രക്രിയ. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് മൂന്നര വരെയാണ് ഓഫീസ് പ്രവർത്തിക്കുക. ജനങ്ങളുടെ സൗകര്യാർത്ഥം പ്രത്യേക ഇടപെടലുകളിലൂടെയാണ് തൃശൂർ എൽ.എ ജനറൽ തഹസിൽദാരുടെ ഓഫീസ് ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


രേഖകളുടെ പരിശോധനകൾക്കും സംശയനിവാരണങ്ങൾക്കുമായി ജനുവരി 22 മുതൽ തൃശൂർ എൽ.എ ജനറൽ തഹസിൽദാരുടെ ഓഫീസ് ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിൽ പ്രവർത്തിച്ചുവരികയാണ്.
സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗമാണ്‌ വീതി കൂട്ടി ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസിപ്പിക്കുന്നത്. ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കലിന് 41,86,13,821 രൂപ കഴിഞ്ഞ ദിവസം ട്രഷറിയിലെത്തിച്ച്‌ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍ പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി ഏറ്റെടുക്കുന്നത്. പൊതുകാര്യത്തിനാണെന്നത് പരിഗണിച്ച് പൊന്നുംവിലയ്ക്കാണ് ഭൂമി ഏറ്റെടുക്കുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക കൈമാറുന്നതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്ത് നിർമ്മാണപ്രവൃത്തികൾ ആരംഭിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page