രാജ്യത്തിൻ്റെ മതേതര സ്വഭാവം തകർക്കുന്ന, ശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുന്ന, ചരിത്രത്തെ തമസ്ക്കരിക്കുന്ന പ്രവണത ഒഴിവാക്കണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം

ഇരിങ്ങാലക്കുട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല സമ്മേളനം പൊറത്തിശ്ശേരി മഹാത്മാ എൽ.പി & യു.പി. സ്കൂളിൽ വെച്ച് പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗവും , കോഴിക്കോട് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം അധ്യാപികയുമായ ഡോ. പി. യു. മൈത്രി ഉദ്‌ഘാടനം നിർവഹിച്ചു.

പരിഷത്ത് മേഖലാ പ്രസിഡന്റ് അഡ്വ. പി. പി. മോഹൻദാസ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് മേഖലാ സെക്രട്ടറി ജെയ്‌മോൻ സണ്ണി സ്വാഗതം പറഞ്ഞു.

രാജ്യത്തിൻ്റെ മതേതര സ്വഭാവം തകർക്കുന്ന, ശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുന്ന, ചരിത്രത്തെ തമസ്ക്കരിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും കൂടാതെ കരിക്കുലം അശാസ്ത്രീയമായി പരിഷ്കരിക്കുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെയും ജാഗരൂകരായിരിക്കാൻ സമ്മേളനം ആഹ്വാനം ചെയ്തു .

പുതിയ ഭാരവാഹികളായി പ്രസിഡന്റ് : അഡ്വ. പി. പി. മോഹൻദാസ് , സെക്രട്ടറി : ഉല്ലാസ് എം എ, വൈസ് പ്രസിഡന്റ് :സുമി ബിജു , ജോയിന്റ് സെക്രട്ടറി : നിരൂപ് എ ടി, ട്രഷറർ മായ എന്നിവരെ തിരഞ്ഞെടുത്തു.

You cannot copy content of this page