റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമർപ്പിച്ചവരിൽ അർഹരായവർക്കുള്ള കാർഡുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി നവകേരള സദസ്സ് മുമ്പാകെയും കഴിഞ്ഞ വർഷം ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായും അപേക്ഷ സമർപ്പിച്ചവരിൽ മുകുന്ദപുരം താലൂക്ക് പരിധിയിൽ അർഹരായവർക്കുള്ള കാർഡുകൾ വിതരണം ചെയ്തു.

മുകുന്ദപുരം താലൂക്ക് പരിധിയിൽ ഏറ്റവും അർഹരായ 100 കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 28 കുടുംബങ്ങൾക്ക് റേഷൻ കാർഡ് വിതരണം ചെയ്യുന്നതിന്റെയും, ബാക്കി കുടുംബങ്ങൾക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കത്ത് കൈമാറുന്നതിന്റെയും താലൂക്കുതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു താലൂക്ക് കോൺഫറൻസ് ഹാളിൽ നിർവ്വഹിച്ചു.

You cannot copy content of this page