ഇരിങ്ങാലക്കുട കഥകളി ക്ലബ് വാർഷികം അടൂർ ഗോപാലകൃഷ്ണൻ ഞായറാഴ്ച ഉദ്‌ഘാടനം ചെയ്യും

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ നാല്പത്തൊമ്പതാം വാർഷികം ഉദ്‌ഘാടനവും അതോടനുബന്ധിച്ച് കഥകളി പുരസ്‌ക്കാരസമർപ്പണവും വിഖ്യാത ചലച്ചിത്രകാരൻ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കും. ജനുവരി 28 ഞായറാഴ്ച വൈകീട്ട് 3.30 ന് ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ വച്ചു നടക്കുന്ന വാര്ഷികാഘോഷ സമ്മേളനത്തിൽ തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ അദ്ധ്യക്ഷത വഹിക്കും.

ഭാരത സർക്കാർ സാസ്കാരിക മന്ത്രാലയം അക്കാഡമീസ് & യുനെസ്‌കോ ഡയറക്ർ അനീഷ് പി രാജൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കലാമണ്ഡലം ഡീനും ഭരണസമിതിയംഗവുമായ ഡോക്ടർ പി വേണുഗോപാലൻ, സംഗീതസംവിധായകൻ ബിജിപാൽ, കൃഷ്ണൻ കാവനാട് എന്നിവർ ആശംസകൾ അർപ്പിക്കും.

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് നേരത്തേ പ്രഖ്യാപിച്ചിരുന്ന ഡോക്ടർ കെ എൻ പിഷാരടി സ്മാരക അവാർഡുകൾ ഒൻപത് കഥകളി ഗായകർക്കും, ഇ കേശവദാസ് പുരസ്‌കാരം കലാമണ്ഡലം രാജശേഖരനും, ബാലകൃഷ്ണൻ മാസ്റ്റർ എൻഡോവ്മെന്റ് ഉണ്ണായി വാരിയർ കലാനിലയം വേഷം വിദ്യാർത്ഥി സൂരജിനും സമ്മാനിക്കും.

ഞായറാഴ്ച രാവിലെ 11 മണി മുതൽ പുരസ്കൃതരായ ഗായകരുടെ കഥകളി സംഗീതാർച്ചന, ഉച്ചയ്ക്ക് 3 മണിക്ക് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ നാഷണൽ സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന മേളം, വൈകീട്ട് 5.30 ന് കലാമണ്ഡലം രാജശേഖരൻ, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണപ്പിള്ള, കലാമണ്ഡലം രവികുമാർ കലാനിലയം ഉണ്ണികൃഷ്‌ണൻ, കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ, കലാമണ്ഡലം കുറൂർ വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം രാജനാരായണൻ, കലാമണ്ഡലം ബാലൻ തുടങ്ങിയവർ ഉൾപ്പെട്ട മേജർസെറ്റ് കഥകളി ‘കർണ്ണശപഥം’ എന്നിവ ഉണ്ടായിരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page