യുവമോർച്ച മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്ക് സംഘടിപ്പിച്ച യുവജന മാർച്ചിൽ സംഘർഷം, പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു , ബാരിക്കേഡുക്കൾ മാറ്റുന്നതിനിടയിൽ പ്രവർത്തകർക്ക് പരിക്ക്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇടതു സർക്കാരിനെതിരെ മന്ത്രി ഡോ ആർ ബിന്ദുവിന്‍റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് യുവമോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന മാർച്ചിൽ സംഘർഷം.

ഇരിങ്ങാലക്കുട പൂതംകുളം മൈതാനത്ത് നിന്നും ആരംഭിച്ച യുവജന മാർച്ച് ആൽത്തറക്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുക്കൾ തകർക്കുകയും തുടർന്ന് പോലീസ് രണ്ടു പ്രാവശ്യം ജലപീരങ്കി ഉപയോഗിച്ചു പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചു. ഏതാനും പ്രവർത്തകർക്ക് ബാരിക്കേഡുക്കൾ മാറ്റുന്നതിനിടയിൽ പരിക്കുപറ്റിയിട്ടുണ്ട്.

continue reading below...

continue reading below..


ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് നടന്ന മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻറ് സതീഷ് മാരുതിയൂർ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട, ഷൈജു കുറ്റിക്കാടൻ, ജില്ലാ ജനറൽ സെക്രട്ടറി സജിത്ത്, ജിതിൻ ചേമ്പ്ര, ജില്ലാ സെക്രട്ടറി രാഹുൽ കെ, അജീഷ് പൈക്കാട്, ജില്ലാ വൈസ് പ്രസിഡൻറ് ഗോകുൽ ഗുരുവായൂർ, വിമൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഷൈൻ നടിയിരുപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ ഒരുമണിയോടെ പിരിച്ചുവിട്ടു.

You cannot copy content of this page