കുട്ടംകുളം തകരഷീറ്റ് കൊണ്ട് മറയ്ക്കുന്ന ദേവസ്വം തട്ടിപ്പ് അവസാനിപ്പിച്ച് മതിൽ ഉടൻ പുനർനിർമ്മിക്കണമെന്ന് ബിജെ.പി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവം അടുത്തിരിക്കെ അപകടാവസ്ഥയിൽ തുടരുന്ന കുട്ടംകുളം മതിൽ പുനർനിർമ്മിക്കാതെ വീണ്ടും അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയിൽ തകരഷീറ്റ് ഇട്ട് മറക്കുന്ന ദേവസ്വം നടപടിയിൽ പ്രതിഷേധിച്ച് ബിജെപി സമരം സംഘടിപ്പിച്ചു.


ദേവസ്വം ചെയർമാൻ പ്രദീപ്മേനോനും മന്ത്രി ആർ ബിന്ദുവും നഗരസഭ ചെയർ പേഴ്സൺ സോണിയാഗിരിയും പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്ന് നാലാംഘട്ട സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പറഞ്ഞു. മതിൽ ഉടൻ പുനർനിർമ്മിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.


കുട്ടംകുളം പരിസരത്ത് നടന്ന പരിപാടിയിൽ കൂടൽമാണിക്യം വാർഡ് കൗൺസിലർ സ്മിതാ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബി ജെ പി മണ്ഡലം സെൽ കോ ഓർഡിനേറ്റർ രമേഷ് അയ്യർ, മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, മണ്ഡലം ട്രഷർ രഞ്ചിത്ത് എൻ മേനോൻ, എം ആർ മോഹനൻ, യു കെ വിദ്യാസാഗർ, പുരുഷോത്തമൻ ചാത്തംപിള്ളി, പ്രഭാകരൻ എ വി, പ്രേമൻ കെ കെ, മോഹൻദാസ്, കൃഷ്ണകുമാർ, രാജേഷ് എന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..

.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O