മൃദംഗ പഠനക്യാമ്പിന് കൊരുമ്പ് മൃദംഗ കളരിയിൽ തുടക്കം

ഇരിങ്ങാലക്കുട: കൊരുമ്പ് മൃദംഗ കളരിയുടെ കണ്ഠേശ്വരത്തെ പുതിയ പാഠശാലയുടെയും മൃദംഗ പഠന ക്യാമ്പിന്‍റെയും ഉദ്ഘാടനം വിക്രമൻ നമ്പൂതിരി നിർവഹിച്ചു. വിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കളരിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൃദംഗ മേളയോടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. സാരംഗി, ആര്യ ഉല്ലാസ് എന്നിവർ വായ്പാട്ടും, ദേവ് സുകൃത്, അനന്തറാം, ദേവാംഗണ എന്നിവർ മൃദംഗവും അവന്തിക, സഞ്ജയ് എന്നിവർ ഘടവും ആനന്ദകൃഷ്ണൻ ഗഞ്ചിറയും,പൂക്കുവാദ്യം, ഋഷിനും അവതരിപ്പിച്ചു.

Continue reading below...

Continue reading below...

ക്യാമ്പിനോടനുബന്ധിച്ച് മൃദംഗ ക്ലാസിന് പുറമെ സംഗീത കച്ചേരിയും അഖണ്ഡ മൃദംഗമേളയും മറ്റു ക്ലാസിക്കൽ പരിപാടിയും ഓൺലൈൻ ക്ലാസുകളും ഉണ്ടായിരിക്കും. മെയ് 28 ഞായറാഴ്ച ക്യാമ്പിന്റെ സമാപന ദിവസം ക്യാമ്പിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മൃദംഗമേളയും ഉണ്ടായിരിക്കും.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD