നളചരിതം രണ്ടാം ദിവസം കഥകളി ജൂലൈ 16ന് കലാനിലയം ഹാളിൽ

ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ മുദ്ര അസോസിയേഷൻ ഫോർ ആർട്സ് & കൾച്ചർ എന്ന സംഘടനയുമായി സഹകരിച്ച് നളചരിതം രണ്ടാംദിവസം കഥകളി ജൂലൈ 16, ഞായറാഴ്ച്ച, ഉച്ചതിരിഞ്ഞ് 2.30ന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നളചരിതം രണ്ടാംദിവസം കഥകളി ജൂലൈ 16, ഞായറാഴ്ച്ച, ഉച്ചതിരിഞ്ഞ് 2.30ന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽവച്ച് നടത്തുന്നു. മുദ്ര അസോസിയേഷൻ ഫോർ ആർട്സ് & കൾച്ചർ എന്ന സംഘടനയുമായി സഹകരിച്ച് കഥകളിയിലെ പ്രഗൽഭരായ യുവകലാകാരന്മാരെ അണിനിരത്തിയാണ് ഈ കളി അരങ്ങേറുന്നത് എന്ന് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ അറിയിച്ചു.

നളനായി കലാമണ്ഡലം പ്രദീപ്, ദമയന്തിയായി മധുവാരണാസി, കലിയായി കലാമണ്ഡലം ശിബി ചക്രവർത്തി, ദ്വാപരനായി കലാമണ്ഡലം ശ്യാം, ഇന്ദ്രനായി ഹരികൃഷ്ണൻ ഗോപിനാഥ്, പുഷ്കരനായി കലാനിലയം വാസുദേവൻ, ദൂതനായി സൂരജ്, കാളയായി അജയ്ശങ്കർ, കാട്ടാളനായി കലാമണ്ഡലം (പന്മന) പ്രശാന്ത്, എന്നിവർ വേഷമിടുന്നു.


നെടുമ്പള്ളി രാംമോഹൻ, സദനം ജ്യോതിഷ് ബാബു, കലാമണ്ഡലം യശ്വന്ത് എന്നിവർ സംഗീതത്തിലും, കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം ഹരീഷ് മാരാർ എന്നിവർ ചെണ്ടയിലും, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ശ്രീജിത്ത് എന്നിവർ മദ്ദളത്തിലും, പശ്ചാത്തലമേളമൊരുക്കും. കലാനിലയം വിഷ്ണു, കലാമണ്ഡലം ഷിബു എന്നിവർ ചുട്ടികുത്തും. ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറ സഹായികളാകും.

You cannot copy content of this page