കെ.എസ്.ആർ.ടി.സി നാലമ്പല സർവീസിന് ഡബിൾ ബെൽ, പക്ഷെ കോടതി പരാമർശത്തെ തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും യാത്രികർക്ക് ക്യൂ സംവിധാനത്തിൽ പതിവുപോലെ ഇളവില്ല – ഇരിങ്ങാലക്കുടയിൽ നിന്നും 2 സർവീസുകൾ

സ്പെഷ്യൽ ക്യൂ സംവിധാനം ഇല്ലെകിൽ തീർത്ഥാടന ട്രിപ്പിന് സമയക്രമം പാലിക്കാനാകില്ല എന്നതാണ് മുഖ്യ പ്രശ്നമായി കെ.എസ്.ആർ.ടി.സി എടുത്തുകാട്ടുന്നത്. സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിയുടെ സ്വാധീനത്തിലാണ് ഇപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഉയർന്നുവന്നിരിക്കുന്നത് എന്നാണ് പൊതുവേ ഏവരും സംശയിക്കുന്നത്

ഇരിങ്ങാലക്കുട : നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായിരുന്ന കെ.എസ്.ആർ.ടി.സി സ്പെഷ്യൽ നാലമ്പല ബസ് സർവീസുകൾ കെഎസ്ആർടിസി ഇതുവരെ പ്രഖ്യാപിക്കാൻ വൈകുനതിന്റെ കാരണം, നാല് ക്ഷേത്രങ്ങളിലും യാത്രികർക്ക് ക്യൂ സംവിധാനത്തിന് കെ.എസ്.ആർ.ടി.സി യിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രത്യേക ക്യൂ നില്കാതെ ദർശന സൗകര്യം ഉണ്ടായിരുന്നത് , ഒരു വ്യക്തി നൽകിയ പരാതിയിൽ വന്ന കോടതി പരാമർശത്തെ തുടർന്ന് അനിശ്ചിതത്വം ഉള്ളതിനാലാണ്.

ജൂലായ് 17 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന നാലമ്പല തീർത്ഥാടന യാത്രയ്ക്ക് വെറും നാല് ദിവസം അവശേഷിക്കുമ്പോളും ഇതിൽ ഒരു വ്യക്തത വന്നിട്ടില്ല. പക്ഷെ ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഈ വർഷം രണ്ട് 2 സർവീസുകൾ ഉണ്ടായിരിക്കും എന്ന് അധികൃതർ ഇതേപ്പറ്റിയുള്ള അന്വേഷണത്തിൽ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.


ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും 2 സർവീസുകൾ ഉണ്ടായിരിക്കും. പുലർച്ചെ 4:15 നും, 4:30 നും ആണ് സർവീസുകൾ. തൃപ്രയാർ ക്ഷേത്രത്തിൽ സ്പെഷ്യൽ ക്യൂ സംവിധാനം ഉണ്ടായിരിക്കില്ല. മറ്റു 3 ക്ഷേത്രങ്ങൾ സഹകരിക്കാം എന്നറിയിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

യാത്രികർക്ക് സ്പെഷ്യൽ ക്യൂ സംവിധാനം ഇല്ലാത്തതിനാൽ 2 മണിക്കൂർ ആണ് തൃപ്രയാർ ക്ഷേത്രത്തിനായി തീർത്ഥാടന ട്രിപ്പിൽ നിശ്ചയിച്ചിരിക്കുന്ന സമയം. 310 രൂപയാണ് ടിക്കറ്റ് നിരക്ക്. 51 സീറ്റ്‌ ആണ് ഉള്ളത്. മറ്റു ജില്ലകളിൽ നിന്നും ഒറ്റപെട്ട സർവീസുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.


കെ.എസ്.ആർ.ടി.സി യാത്രികർക്ക് മാത്രം സ്പെഷ്യൽ ക്യൂ സംവിധാനം ഒരുക്കുന്നത് നീതീകരിക്കാനാവില്ല എന്ന് കാണിച്ച് കോടതിയിൽ ഒരു വ്യക്തി നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ സീസണിൽ അവസാന നാളുകളിൽ സർവീസുകൾ തടസ്സപ്പെട്ടിരുന്നു.

സ്പെഷ്യൽ ക്യൂ സംവിധാനം ഇല്ലെകിൽ തീർത്ഥാടന ട്രിപ്പിന് സമയക്രമം പാലിക്കാനാകില്ല എന്നതാണ് മുഖ്യ പ്രശ്നമായി കെ.എസ്.ആർ.ടി.സി എടുത്തുകാട്ടുന്നത്. സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിയുടെ സ്വാധീനത്തിലാണ് ഇപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഉയർന്നുവന്നിരിക്കുന്നത് എന്നാണ് പൊതുവേ ഏവരും സംശയിക്കുന്നത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O