തെളിയാ വിളക്കുകൾ ഒടുവിൽ മിഴിതുറന്നു – തൊമ്മാന സെൻ്ററിലെ കേടായ ഹൈമാസ്റ്റ് വിളക്കുകൾ അധികൃതർ നന്നാക്കി

തൊമ്മാന : ഏതാനും ആഴ്ചകളായി കേടായി കിടന്നിരുന്ന തൊമ്മാന സെൻ്ററിൽ അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് ഓഫീസിന് മുൻപിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഒടുവിൽ മിഴിതുറന്നു. വേളൂക്കര പഞ്ചായത്തിലെ തൊമ്മാന സെന്റററിൽ സംസ്ഥാന പാതയുടെ അരികിൽ സ്ഥാപിച്ചിരിന്ന കേടായ ഹൈമാസ്റ്റ് വിളക്കുകൾ അധികൃതർ നന്നാക്കി.



കേടായ വിളക്കുകൾ നന്നാക്കണം എന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷാജു പൊറ്റയ്ക്കൽ അധികൃതർക്ക് പരാതി നൽകിയിരുന്നു. നടപടി വൈകുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വിളക്കുകൾ സ്ഥാപിച്ച കരാറുകാർ എത്തി പുതിയ വിളക്കുകൾ സ്ഥാപിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page