ഇരിങ്ങാലക്കുട : റോഡിനുമുകളിലേക്ക് അപകടാവസ്ഥയിൽ തള്ളി നിന്നിരുന്ന മാൻഹോളിന്റെ തകിട് പുനഃസ്ഥാപിച്ച് ബിഎസ്എൻഎൽ അധികൃതർ. ഇരിങ്ങാലക്കുടയിൽ നിന്നും പോട്ടയിലേക്ക് പോകുന്ന സംസ്ഥാന പാതയിൽ പാണ്ഡ്യാങ്ങാടി വൺവെ തിരിയുന്നിടത് റോഡിനൊത്ത നടുവിൽ സ്ഥിതി ചെയ്യുന്ന രണ്ട് ബിഎസ്എൻഎൽ മാൻഹോളുകളിൽ ഒന്നിന്റെ മുകളിലെ തകിട് അപകടകരമായ രീതിയിൽ ഉയർന്നു നിന്നിരുന്നതാണ് ഇപ്പോൾ മാറ്റി സ്ഥാപിക്കുകയും റോഡിനോടൊപ്പം കോൺക്രീറ്റ് ചെയ്യുകയും ചെയ്തത്. ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് പ്രത്യേകിച്ച ഇരു ചക്രവാഹങ്ങൾക്ക് ഇവ ഭീഷണി സൃഷ്ടിക്കുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
നഗരസഭ വാർഡ് കൗൺസിലർ പി ടി ജോർജ് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബിഎസ്എൻഎൽ അധികൃതരെ അറിയിച്ച് ഒരാഴ്ചയിലേറെയായിട്ടും പരാതിക്കു പരിഹാരം ആകാതെ വന്നപ്പോൾ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിലിൽ ഇദ്ദേഹം വിഷയം അവതരിപ്പിച്ചിരുന്നു.
വിഷയം വാർത്തയായതോടെ ഇരിങ്ങാലക്കുട സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പരാതിയിൽ പരാമർശിച്ച സ്ഥലം സന്ദർശിക്കുകയും അപകടാവസ്ഥ നേരിൽ കണ്ട് മനസിലാക്കുകയും ചെയ്തതിനെത്തുടർന്ന് ബിഎസ്എൻഎൽ അധികൃതരോട് മാൻഹോളിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു’.
സംസ്ഥാന പാതയിൽ മരണകെണിയായി മാറിയിരുന്ന മാൻ ഹോളുകളുടെ അറ്റകുറ്റപണികൾ വ്യാഴാഴ്ചയോടെ പൂർത്തിയായി.ഇതുവഴി യാത്ര ചെയ്യുന്നവരുടെ ആശങ്ക അകറ്റി മാൻഹോളിന്റെ അറ്റകുറ്റപണികൾ അധികൃതർ പൂർത്തിയാക്കിയായതിൽ വാർഡ് കൗൺസിലർ പി ടി ജോർജ് നന്ദി അറിയിച്ചു.
റോഡിൽ നിന്നും ഉയർന്ന് അപകടാവസ്ഥ സൃഷ്ട്ടിക്കുന്ന മാൻഹോളുകൾ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com