‘സംഗമേശ്വരസ്തുതി’ ഗാനം പ്രകാശനം ചെയ്തു

‘സംഗമേശ്വരസ്തുതി’ എന്ന ഗാനത്തിന്‍റെ പ്രകാശനം ശ്രീ കൂടൽമാണിക്യ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് തായങ്കോട്ട് രാധാകൃഷ്ണനിൽ നിന്നും സി.ഡി യുടെ മാതൃക ഏറ്റുവാങ്ങി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്‌ മേനോൻ നിർവഹിച്ചു. സാഗർ ഇരിങ്ങാലക്കുട രചന നിർവഹിച്ച ഗാനം സലീഷ് നനദുർഗയാണ് ആലപിച്ചിരിക്കുന്നത്

ഇരിങ്ങാലക്കുട : ‘സംഗമേശ്വരസ്തുതി’ എന്ന ഗാനത്തിന്‍റെ പ്രകാശനം ശ്രീ കൂടൽമാണിക്യ ക്ഷേത്ര സന്നിധിയിൽ നടന്നു. ഗാന നിർമ്മാതാവ് തായങ്കോട്ട് രാധാകൃഷ്ണനിൽ നിന്നും സി.ഡി യുടെ മാതൃക ഏറ്റുവാങ്ങി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്‌ മേനോൻ ഗാന പ്രകാശനകർമ്മം നിർവഹിച്ചു. സാഗർ ഇരിങ്ങാലക്കുട രചന നിർവഹിച്ച ഗാനം സലീഷ് നനദുർഗയാണ് ആലപിച്ചിരിക്കുന്നത്.

മാനേജിങ്‌ കമ്മറ്റി അംഗം അഡ്വ അജയകുമാർ, നളിൻ ബാബു, സാഗർ ഇരിങ്ങാലക്കുട, മനോജ് തിരുമേനി , കലാനിലയം ഹരിദാസ്, കലാനിലയം മാനേജർ അപ്പുണ്ണി, ശ്രീകല രാധാകൃഷ്ണൻ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരണം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page