ഇരിങ്ങാലക്കുട : മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് എ.ഐ.വൈ.എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു.
മണിപ്പൂർ കലാപഭൂമിയാകുമ്പോൾ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയും മണിപ്പുരിലെ ബിജെപി സർക്കാരും രാജ്യത്തിന്‍റെ ഐക്യത്തേയും അഖണ്ഡതയേയും തകർക്കുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്നും രക്തരൂക്ഷിതമായ അന്തരീക്ഷത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉദ്ഘാടകൻ കൂട്ടി ചേർത്തു.
മണ്ഡലം പ്രസിഡണ്ട് സഖാവ് പി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം എൻ കെ ഉദയപ്രകാശ്, മുതിർന്ന സഖാവ് കെ.ശ്രീകുമാർ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സ്വപ്ന നജീൻ, മണ്ഡലം സഹഭാരവാഹികളായ വിഷ്ണു ശങ്കർ,പി.ആർ അരുൺ, ഗാവരേഷ് .സി.സി. സന്ദീപ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മിഥുൻ പോട്ടക്കാരൻ, ഷാഹിൽ, സുനിൽകുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി
എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി വി വിബിൻ സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം ശ്യാംകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

