ഇരിങ്ങാലക്കുട സേവാഭാരതി, കൊമ്പാടിഞ്ഞാമാക്കൽ ലയൺസ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ സഹകരണത്തോടുകൂടി ഓട്ടോ-ടാക്സി ബസ് ജീവനക്കാർക്ക് വേണ്ടി സൗജന്യ പ്രമേഹ, വൃക്ക രോഗനിർണയ ക്യാമ്പ് നടത്തുന്നു.
സെപ്റ്റംബർ 21വ്യാഴാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. യുറീക് ആസിഡ് ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ എന്നി ടെസ്റ്റുകളാണ് നടത്തുന്നത്.
ഈ തൊഴിൽ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുക
എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സൺ സുജ സജീവ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് നളിൻ ബാബു, ലയൺസ് ക്ലബ് ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി, സേവാഭാരതി ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സുരേഷ് ഒ എൻ, മെഡിസൽ കൺവീനർ കവിത ലീലാധരൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 8606123939 നളിൻ ബാബു, ജോൺസൻ കോലങ്കണ്ണി 8547440890
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O