സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടതിരിഞ്ഞി : എച്ച്.ഡി.പി സമാജം ഹയർ സെക്കന്ററി സ്ക്കൂളിൽ എൻ.എസ്.എസ് യൂണിറ്റ്, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്സ് എന്നിവരുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 110 പേർക്ക് സൗജന്യ ആയുർവേദ ചികിത്സയും മരുന്നുകളും നൽകി. വൈദ്യരത്നം ഇരിങ്ങാലക്കുട ശാഖയിലെ ഡോക്ടർമാരാണ് സൗജന്യ ചികിത്സ നടത്തിയത്.

വാർഡ് മെമ്പർ ഷാജി ദിലീപൻ, ക്യാമ്പ്ന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി ആർ രമേശ് അധ്യക്ഷത വഹിച്ചു.

സമാജം സെക്രട്ടറി എം.കെ മുരളി ആശംസകൾ നൽകി. ഡോ. ജ്യോതിഷ് എസ് ജയാനന്ദൻ, ഡോ. വന്ദന എന്നിവർ ആയുർവേദത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.

പ്രിൻസിപ്പൽ കെ എ സീമ സ്വാഗതവും, പ്രോഗ്രാം ഓഫീസർ ഇ എൻ കവിത നന്ദിയും അറിയിച്ചു.

You cannot copy content of this page