ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിനു സമീപമുള്ള ക്ലാസിക് സാനിറ്ററീസ് എന്ന സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് ജീവനക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി ചിറയത്ത് തെക്കൂടൻ പൊറിഞ്ചു മകൻ സണ്ണി ( 72 ) യാണ് അപകടത്തിൽ ജീവൻ നഷ്ടപെട്ടത്.
ചൊവാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സംഭവസ്ഥലത്ത് തുടർ നടപടികൾ സ്വീകരിച്ചു.
ഭാര്യ ജെസ്‌ലിൻ എടത്തിരുത്തിക്കാരൻ . മക്കൾ ലിൻസൻ (റിലയൻസ്, ബോംബെ ) സോണിയ ( നേഴ്സ് , എലൈറ്റ് ആശുപത്രി ), മരുമക്കൾ അനീഷ (ഐ.ടി.ബോബെ), മനോജ് ജോർജ് (ബഹറിൻ ). സംസ്കാരം പിന്നീട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com