ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഠാണാവില്‍ കുഴിയിൽ വീണു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയായ ഷേർളിയെ അപകടം കണ്ടിട്ടും നിർത്താതെപോയ യാത്രക്കാരിൽ നിന്നും വ്യത്യസ്തനായി ഓട്ടോ ഡ്രൈവറായ യുവാവ് രക്ഷകനായി. ഇരിങ്ങാലക്കുട ബസ്റ്റാന്റ് ഓട്ടോ സ്റ്റാന്ഡിലെ ഡ്രൈവറായ തൊട്ടിപ്പാൾ സ്വദേശി ടി. കെ. ഉണ്ണികൃഷ്ണനാണ് ത്തെ ഓട്ടോ നിറുത്തി ആ സമയത് സഹായത്തിനെത്തിയത്.
തികച്ചും മാതൃകാപരമായ ഈ പ്രവർത്തനത്തെ സഹപ്രവർത്തകരായ ഓട്ടോഡ്രൈവർമാരുടെ കൂട്ടായ്മ യോഗം ചേർന്ന് അനുമോദിച്ചു. പുരുഷോത്തമൻ, മാണിക്യൻ, വിദ്യാധരൻ, നന്ദൻ, രഘു, ലിഖിദാസ് എന്നിവരടങ്ങിയ യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews