പൂമംഗലം കുടുംബാരോഗ്യ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ട് സംസ്ഥാനത്തെ അയ്യായിരത്തി നാനൂറ്റി ഒമ്പത് കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി നാടിന് സമർപ്പിക്കുന്നതിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

Continue reading below...

Continue reading below...


പൂമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ. എസ്. തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്പലത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എ. സന്തോഷ്, വാർഡ് മെമ്പർ കെ. എൻ. ജയരാജ്, തൃശ്ശൂർ ഡി.എം.ഒ. ടി.പി. ശ്രീദേവി, തൃശൂർ ഡി. പി. എം. ടി.വി. റോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കവിത സുരേഷ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. എൽ. ദേവി നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD