“നിരാമയ” സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം യൂണിറ്റും ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രിയും ചേർന്ന് നടത്തുന്ന ” നിരാമയ ” സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയ്യർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു.

ആയുർവ്വേദത്തിന്‍റെ പ്രസക്തിയെക്കുറിച്ചും ക്യാമ്പിനെക്കുറിച്ചും ഇരിങ്ങാലക്കുട. ഗവ. ആയുർവ്വേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ബിജു ബാലകൃഷ്ണൻ സംസാരിച്ചു.

നഗരസഭാ വാർഡ് കൗൺസിലർ മിനി സണ്ണി, പി ടി എ വൈസ് പ്രസിഡണ്ട്‌ സുനിത രമേശൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റോസ്മിൻ.എ. മഞ്ഞളി, അധ്യാപിക അനി.വി. എസ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു

ജി.വി.എച്ച്.എസ്.എസ് ഗേൾസ് പ്രിൻസിപ്പാൾ ധന്യ കെ. ആർ സ്വാഗതവും, എൻ എസ് എസ് വോളണ്ടിയർ കൃപ മേരി സാവിയോ നന്ദിയും പറഞ്ഞു.

തുടർന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ. ഡോ. ആർ.ബിന്ദു ക്യാമ്പ് സന്ദർശിച്ചത് വളണ്ടിയർമാർക്ക് പ്രചോദനം നൽകുകയും ചെയ്തു. ഡോ. റിന്റ കെ. ജോയ്, ഡോ. അനഘ ലക്ഷ്മി, ഡോ. ചിൻമയ സത്യൻ, നിഷ പാർവ്വതി എന്നിവരും ക്യാമ്പ് പ്രവർത്തനത്തിൽ സജീവമായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page