” ഉണർവ് – സുസ്ഥിര ഭാവിയിലേക്ക് ഒരു പ്രയാണം ” ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ത്രിദിന അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ത്രിദിന അധ്യാപക ശിൽപശാല സംഘടിപ്പിച്ചു . ” ഉണർവ് – സുസ്ഥിര ഭാവിയിലേക്ക് ഒരു പ്രയാണം ” എന്ന വിഷയത്തിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ശിൽപശാല കേരള വന ഗവേഷണ കേന്ദ്രം ചീഫ് സയൻ്റിസ്റ്റ് ഡോ. ടി വി സജീവ് ഉദ്ഘാടനം നിർവഹിച്ചു.

പ്രാദേശിക ഭാഷകളിലെ സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം വച്ച് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ആവിഷ്കരിച്ച ‘ വാണി ‘ പദ്ധതിയുടെ സഹായത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ഡോ. എം ടി. സിജോ, ഔട്ട് റീച്ച് ഡയറക്ടർ ഡോ. സുധ ബാലഗോപാലൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. നീതു വർഗീസ്, കോ ഓർഡിനേറ്റർ ഡോ. വിഷ്ണു പി മദൻമോഹൻ തുടങ്ങിയവർ സംസാരിച്ചു.

സുസ്ഥിര വികസന മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ സെഷനുകൾ നയിച്ചു. വിവിധ കോളേജുകളിൽ നിന്നായി അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളുമടക്കം അറുപതോളം പേർ ത്രിദിന ശില്പശാലയിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page