കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു

കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിലേക്കായി വെള്ളാങ്ങല്ലൂർ കൃഷി ഭവന്റെ പരിധിയിൽ വരുന്ന കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ഓഗസ്റ്റ് 1ന് 5 മണിക്കുള്ളിൽ കൃഷിഭവനിൽ സമർപ്പിക്കണം.

താഴെ സൂചിപ്പിച്ചിരിക്കുന്ന വിഭാഗങ്ങളിൽ നിന്നാണ് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നത്.

നെൽകർഷകൻ/കർഷക

സമ്മിശ്ര കർഷകൻ/കർഷക

വനിതാ കർഷക

ജൈവ കർഷകൻ/കർഷക

പട്ടികജാതി കർഷകൻ/കർഷക

യുവകർഷകൻ/കർഷക

വിദ്യാർത്ഥി കർഷകൻ/കർഷക

ക്ഷീരകർഷകൻ/കർഷക

മുതിർന്ന കർഷകൻ / കർഷക


അപേക്ഷ – വെള്ളക്കടലാസ്സിൽ ഏതു വിഭാഗത്തിലേക്ക് ആണ് പരിഗണിക്കേണ്ടത് എന്നും ആയതിന്‍റെ വിവരങ്ങളും, കൂടെ ഫോൺ നമ്പർ, കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ നികുതി കോപ്പിയും അടക്കം സമർപ്പിക്കണം എന്ന് കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page