പറപ്പൂക്കര : മാപ്രാണം നന്തിക്കര റോഡിൽ പറപ്പൂക്കര കിഴക്കുമുറിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ചൊവാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കുകളോടെ പുതുക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാപ്രാണം മാടായിക്കോണം കാക്കനാടൻ വീട്ടിൽ കുട്ടൻ മകൻ സുധീർ (48 ) ആണ് മരിച്ചത്.
വെള്ളിക്കുളങ്ങരയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരുകയായിരുന്ന പിജി ശബരീശൻ ബസ്സും മാപ്രാണത്തു നിന്നും നന്തിക്കര ഭാഗത്തേക്ക് പോകുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. സുധീർ പുതുക്കാട് ഒരു ഹോട്ടലിൽ ജോലിക്ക് പോക്കുന്നവഴിയിലാണ് അപകടം സംഭവിച്ചത്. അമ്മ വത്സല, ഭാര്യഷിജി, മക്കൾ ആര്യ,അനഘ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

