നവകേരള സദസ്സിൽ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് ഇരിങ്ങാലക്കുടയിൽ 6 കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലേക്ക് മാറ്റി

ഇരിങ്ങാലക്കുട : നവകേരള സദസ്സിൽ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് ഇരിങ്ങാലക്കുടയിൽ 6 കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസിന്‍റെ ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്, നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, ഓഫീസ് സെക്രട്ടറി എം എസ് സതീഷ് തുടങ്ങിയവരെയാണ് ബുധനാഴ്ച ഉച്ചയോടെ കരുതൽ തടങ്കലിലാക്കിയത്.

ഇന്ന് വൈകീട്ട് നാലരക്കാണ് അയ്യങ്കാവ് മൈതാനത്ത് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന നവകേരള സദസ്സ് .

You cannot copy content of this page