അനന്ത്നാഗിൽ ജീവൻ പൊലിഞ്ഞ ധീരപുത്രന്മാർക്ക് അമർജവാനിൽ ആദരമർപ്പിച്ച് സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : കാശ്മീരിൽ ആക്രമണം നടത്തിയ ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ ജീവൻ പൊലിഞ്ഞ സൈനിക ഉദ്യോഗസ്ഥരായ കേണൽ മൻപ്രീത് സിംഗ് (എൽ), മേജർ ആശിഷ് ധോനാക്ക് (ആർ), മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഡിഎസ്പി ഹുമയൂൺ ഭട്ട് (സി) എന്നിവർക്ക് ആദരമർപ്പിച്ച് സെന്റ് ജോസഫ്സ് കോളേജ്. ഭീകരാക്രമണത്തിൽ വീരമൃതി വരിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥനെയും അനുസ്മരിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കലാലയത്തിലെ അമർ ജവാനിൽ പുഷ്പാർച്ചന നടത്തി.

എൻ.സി.സി മുൻ കമാൻഡിങ് ഓഫീസറായിരുന്ന കേണൽ എച്ച് പത്മനാഭൻ, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, എൻ.സി.സി കേഡറ്റ്സ്, മറ്റു വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. കേണൽ എച്ച് പത്മനാഭൻ അനുശോചന സന്ദേശം നൽകി.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page