കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ ഡി.ഇ.ഓ ഓഫീസ് ധർണ നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡി.ഇ.ഒ ഓഫീസിന് മുന്നിൽ കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപക ധർണ്ണ സംഘടിപ്പിച്ചു. ഉച്ചഭക്ഷണ ഫണ്ട്‌ ഉടൻ അനുവദിക്കുക , പ്രൈമറി പ്രധാനാധ്യാപകർക്ക് എച്ച് എം സ്കെയിൽ അനുവദിക്കുക, 1:40 അനുപാതം നടപ്പിലാക്കുക, പാഠ പുസ്തക കുടിശിക പ്രശ്നം പരിഹരിക്കുക, തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ലത ധർണ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി സി. എ. നസീർ അധ്യക്ഷനായിരുന്നു. ടി. എൻ. അജയകുമാർ, മിനി. കെ.വി., മുജീബ് റഹ്മാൻ , അജിത പാടാരിൽ എന്നിവർ അഭിവാദ്യം ചെയ്തു. ടി.എസ്. സജീവൻ സ്വാഗതവും ദീപാ ആന്റണി നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page